അനുഭൂതി പാർത്തിരുന്ന വീട്

Readers Ink

അനുഭൂതി പാർത്തിരുന്ന വീട്


നീയില്ലെങ്കിൽ വീട് ശ്വാസം മുട്ടി മരിക്കുമെന്ന് ആകർഷ് ഇടയ്ക്കിടെ പറയും. അയാളുടെ ഭാഷയിൽ എന്നും അനുഭൂതിപാർത്തിരുന്ന വീടാണ് ഞങ്ങളുടേത്. ചിലപ്പോഴുള്ള പിണക്കത്തെ സൗകര്യ പൂർവ്വം മറവിക്ക് വിട്ടു കൊടുക്കാൻ സമർത്ഥനായിരുന്നു ആകർഷ്. എന്തായാലും എൻ്റെ വിദേശ യാത്രയുടെ പേരിൽ അരുചികരമായ സംഭാഷണങ്ങൾ ഞങ്ങൾക്കിടയിൽ താമസിച്ചിട്ടേയില്ല. എൻ്റെ യാത്രാ തീരുമാനം അറിഞ്ഞ നിമിഷം എ.സി റൂമിലിരുന്നിട്ടും പക്ഷേ ആകർഷ് വിയർത്തു പൊട്ടി. ഞാൻ അയാളെ സ്വന്തം കണ്ണിൽ നിന്നും മൂക്കിൻ്റെ കാഴ്ച കാണാൻ വിളിച്ചു!

ഓരോ രാജ്യത്തിനും ദേശത്തിനും വിസ്മയകരമായ നിഗൂഢ തലങ്ങളുണ്ട്. അത്തരത്തിൽ അനുഭവിക്കാതെ പോയ ദേശവഴികൾക്ക് നേരെ ചരിത്രം തെറ്റിക്കാത്ത ആ മൂളലിൻ്റെ ഭാഷ ക്രമംതെറ്റാതെ ഒഴുകി. ഞാനും ആകർഷും പരസ്പരം പങ്കിട്ടെടുത്ത ജീവിതത്തിൻ്റെ ഓരോ ദിവസവും മറിച്ചിടുമ്പോൾ അതിൽ പലതും മരിച്ചു വീഴുകയായിരുന്നെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. അത്തരം ഓർമ്മകൾ എത്ര മെരുക്കിയിട്ടും കൂടൊഴിഞ്ഞു പോവുകയാണ് പതിവ്. അങ്ങനെയുള്ള തോന്നലിലേക്ക് ചൂട്ടുതെളിയിച്ച അനുഭവങ്ങളുടെ ചൂരാണ് ഇപ്പോൾ എൻ്റെ ആശയപ്രപഞ്ചം. വീട്ടു പണി ഒതുക്കി മൊബൈലിൽ മുഖം പൂഴ്ത്തി നേരംപോക്കി ഒടുവിൽ 'ബ്രെയിൽ റോട്ട് ' പിടിപെട്ട് മടി പിടിച്ച് കഴിഞ്ഞ, ആ ഞാനിലേക്ക് ചൊരിഞ്ഞ പലവിധ ആക്ഷേപങ്ങളുടെയും ഭംഗിവാക്കുകളുടെയും തുടക്കം പാലത്തറ അങ്ങാടിയിൽ ഞങ്ങൾ പെണ്ണുങ്ങൾ ആരംഭിച്ച ഫുട്ബോൾ ടർഫ് ആയിരുന്നു. എൻ്റെ ചെയ്തികൾ പുതിയ കാലത്തിന് യോജിച്ചതാണോ എന്ന് ചോദിച്ചാൽ ആ വിയോജിപ്പുകൾ എനിക്കും എൻ്റെ ചുറ്റുമുള്ളവരിലും പാകമായിട്ടില്ല എന്ന് തന്നെ പറയാം. ഇങ്ങനെയുള്ള ആലോചനയ്ക്കു മുമ്പുള്ള ഒരു പകലിൻ്റെ തുടക്കം മറക്കാൻ കഴിയില്ല. ആകർഷിന് വലിയ ഇഷ്ടമാണ് മീൻകറി. അതിനുവേണ്ടി അടുക്കളയിൽ കയറി അയല മുറിച്ചു. ബാക്കി ഭാഗത്തിന് കാത്തിരുന്ന അടുക്കളയിലെ കൂട്ടുകാരിപ്പൂച്ചയെ ഞാൻ കണ്ടില്ല. അബദ്ധത്തിൽ ചവിട്ടി അത് എൻ്റെ കാലിൽ മാന്തുകയും ചെയ്തു. എനിക്ക് പക്ഷേ അതിനോട് ദേഷ്യമൊന്നും തോന്നിയില്ല. ഞാൻ നേരേ താലൂക്ക് ആശുപത്രിയിൽ പോയി. ആകർഷിന് അന്ന് ഓഫീസിൽ പോവാനുള്ള തിരക്കായതിനാൽ കൂടെ വന്നില്ല. ഡോക്ടറെ കണ്ടപ്പോൾ ഇഞ്ചക്ഷൻ എടുക്കാൻ നിർദ്ദേശിച്ചു. കൂടെ ആളില്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കാനാവില്ലെന്ന് നഴ്സ് തീർത്തുപറഞ്ഞു. ആകർഷിന് ഫോൺ ചെയ്തപ്പോൾ

"നീ ആരെയെങ്കിലും ആശുപത്രി പരിസരത്ത് നിന്ന് കൂടെ കൂട്ടിക്കോളൂ." എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.


Related Articles