ആറുമണിപ്പുലരികളിൽ
ശിവരഞ്ജിനി രാഗത്തിൻ സിഗ്നേച്ചർ ട്യൂണിൽ
മരിച്ചിട്ടും മരണമില്ലാത്തൊരു ഭൂതകാലത്തിന്റെ
ആകാശം തെളിയാറുണ്ടിപ്പോഴും.
അപ്പോൾ,
ഹീറോ സൈക്കിൾ ചവിട്ടി കറവക്കാരനറുമുഖം ഇടവഴിതാണ്ടും
പത്രക്കാരൻ വീശിയെറിയും,
ചൂടുചായ ആവിപറത്തും.
കറുപ്പിലും വെളുപ്പിലും
ഓർമ്മകൾ നിറഞ്ഞുകവിയും.
റേഡിയോവിൻ ചെറുവൃത്തം ചെറുതായൊന്നു തിരിക്കും.
പാട്ടും പറച്ചിലുമൊഴുകും
മലയാളത്തിൽ തുടങ്ങും
തമിഴിലും പേശും
സംസ്കൃതം ഹിന്ദിയിഗ്ലീഷിലും മന്നൻ.
കത്തെഴുതില്ലെങ്കിലും എഴുത്തുപെട്ടി തുറക്കും
കത്തുകൾ വായിക്കും.
എല്ലാത്തിനുമുണ്ട് മറുപടി.
യുവവാണിയിൽ യുവാവ്
വയലും വീടിൽ കർഷകൻ
ബാലലോകത്തിലമ്മാവൻ.
