ജോസഫ് അന്നംകുട്ടി ജോസിന്റെ ഭാവനാസൃഷ്ടിയാണോ അതോ സ്വന്തം അനുഭവങ്ങളിൽ നിന്ന് മെനഞ്ഞെടുത്തതാണോ എന്ന് വായനക്കാരിൽ കൗതുകം ജനിപ്പിക്കും വിധം അത്യധികം ആകർഷകമായ ഒരു പുസ്തകമാണ് സ്നേഹം കാമം ഭ്രാന്ത്.
പ്രണയം, സൗഹൃദം, മനുഷ്യബന്ധങ്ങൾ, വികാരങ്ങൾ എന്നിവയെ വളരെ ലളിതവും മനോഹരവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. മനുഷ്യൻ അനുഭവിക്കുന്ന സ്നേഹം, കാമം, ഭ്രാന്ത് എന്നീ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്ന വൈകാരിക നിമിഷങ്ങളെയും ജീവിതാനുഭവങ്ങളെയും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരിലേക്ക് എളുപ്പത്തിൽ കടന്നെത്തുന്ന ലളിതമായ ശൈലിയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ചെറുപ്പക്കാർക്കിടയിൽ ഏറെ തരംഗമായ ഒരു പുസ്തകമാണിതെന്ന് പറയുന്നതിൽ തെറ്റില്ല. ലളിതമായ വായനയും വൈകാരികമായ അനുഭവങ്ങളും ഇഷ്ടപ്പെടുന്നവർക്ക് വായിച്ചുനോക്കാവുന്ന മനോഹരമായ ഒരു പുസ്തകമാണ് സ്നേഹം കാമം ഭ്രാന്ത്.
വായനയിൽ ഒരുതരം മരവിപ്പ് സമ്മാനിച്ച കഥയാണ് "ഷീബ" അതുപോലെ വായനയിൽ ഹൃദയത്തെ വേദനിപ്പിച്ച കരയിപ്പിച്ച കഥയാണ്"ആഘോഷം."സോളോ"എന്ന കഥയിലെ യാത്ര എന്നെ വല്ലാതെ കൊതിപ്പിച്ചു."ഭ്രാന്തൻ"എന്ന കഥ ആശയക്കുഴപ്പത്തിലാക്കി."സഹ്ല"നീറുന്ന നോവ് സമ്മാനിച്ചു. ഇവകൂടാതെ മറ്റ് കഥകളെല്ലാം വായനക്കാരെ ഏതെങ്കിലുമൊരു വിധത്തിൽ സ്പർശിച്ച് കടന്നുപോകും എന്നകാര്യം തീർച്ചയാണ്.
