മരണത്തിൻ്റെ മണം?
അത് വിസർജ്ജ്യത്തിൻ്റെ മണമാണ്.
കളയേണ്ടതെല്ലാം കളയുന്ന
അന്ത്യവിശ്രമമെന്നോ,
അവസാനയിറ്റ് ഉയിരും
തോർന്ന് തീരുന്നതെന്നോ
സൗകര്യപൂർവ്വം പറയാം.
ചോരയേക്കാൾ
മൂടൊലിച്ച് തീർക്കുന്ന
പൂച്ചയെ മാറോട്
ചേർത്തുവച്ചവളുടെ
കണ്ണ് നിറയുന്നതിലും
ഒഴിയുന്ന അതിൻ്റെ
ജീവൻ കാണാം.
മൃഗങ്ങൾക്ക് അപകടം പറ്റിയാൽ
അങ്ങനെ കൊണ്ടുപോകാൻ
ആശുപത്രികളൊന്നുമില്ല.
