തന്റേതല്ലാത്ത കാരണത്താൽ....

Readers Ink

തന്റേതല്ലാത്ത കാരണത്താൽ....


തലേന്ന് വൈകി കിടന്നതിന്റെ ക്ഷീണത്തിനാലും രാത്രിയിലടിച്ച ഓള്‍ഡ് മങ്ക്-നാലും രാവിലെ എഴുന്നേൽക്കാൻ വൈകിയ രാഹുൽ ഉമ്മറത്തെ ചാരുകസേരയിലേക്കിരുന്നു പത്രം എടുത്ത് സെലക്ട് ചെയ്ത ആദ്യ പേജിൽ  കണ്ട വാർത്ത..

“തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ യുവതി വരനെ തേടുന്നു-ദത്തു നിൽക്കണം വിദേശത്തേക്ക് കൊണ്ട് പോവും”

38 വയസായിട്ടും കല്യാണമൊന്നും ശരിയാവാതിരുന്ന അവനു പറ്റിയ പരസ്യം. കുറച്ചു ദിവസങ്ങളായിട്ടു, കൊണ്ട് പിടിച്ച പെണ്ണന്വേഷണമാണ് കെട്ടിയിട്ടേ ഇനി വിശ്രമമുള്ളൂ. രണ്ടാം കെട്ടോ മൂന്നാം കെട്ടോ പത്താം കെട്ടോ പ്രായം  കൂടിയതോ കുറഞ്ഞതോ  ഏതായാലും പെണ്ണായാൽ മതി.

വിദേശത്തേക്ക് കൊണ്ടുപോവും എന്നുകൂടി കണ്ടതോടെ ജോലിയുള്ള പെണ്ണായിരിക്കും  ഇനിയുള്ള കാലം പണിയെടുക്കാതെ തിന്നാം എന്ന ചിന്തയിലും ഇന്ത്യ എന്ന മഹാരാജ്യം കടന്നു വേറൊരു നാടുകൂടി കണ്ടിട്ട് മരിച്ചാൽ മതി എന്ന ആഗ്രഹത്തിനാലും താഴെ കൊടുത്ത നമ്പറിൽ  വിളിക്കാൻ തന്നെ തീരുമാനിച്ചു.


Related Articles