പാതിവെന്ത മനുഷ്യർ

Readers Ink

പാതിവെന്ത മനുഷ്യർ


'ഇത് താൻ വച്ചോ..' എന്നുപറഞ്ഞു ഇന്നലെ, കനക ചേച്ചി ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ നീട്ടിപിടിച്ചു തന്നു. എന്നും രാവിലെ വിൻഡോ കർട്ടൻ മാറ്റിയാൽ കണികാണുക അടുത്ത വീട്ടിലെ കനക ചേച്ചിയെ ആണ്. അതുക്കൊണ്ടുതന്നെ, തമാശയ്ക്ക് ഞാൻ ചോദിച്ചു,

'എന്നും കണികാണുന്നതേ ചേച്ചിയെയാണ് പിന്നെന്തിനാ ഈ ഫോട്ടോ എനിക്ക്..?'

സത്യത്തിൽ മനസ്സിൽ കളിയാക്കികൊണ്ട് ചിന്ത വന്നതിങ്ങനെയാണ്. അവരുടെ ഫോട്ടോ പേഴ്സിൽ വച്ചു നടക്കാൻ ഞാൻ അവരുടെ ആരാണ്. എന്റെ മനസ്സ് മനസ്സിലാക്കിയ പോലെ കനക ചേച്ചി പറഞ്ഞു,

'മനുഷ്യന്റെ കാര്യമല്ലേ. പറയാൻ പറ്റില്ല. എനിക്കാണേൽ ഇല്ലാത്ത അസുഖങ്ങളുമില്ല. ഞാൻ മരിച്ചാൽ ഈ ഫോട്ടോ കൊടുത്താൽ മതിയട്ടോ..' എന്ന് പറഞ്ഞു തീരും മുന്‍പേ അവരുടെ വീട്ടിൽ കൊണ്ട് പോയി അലമാര തുറന്ന് അതിൽ നിന്നും ഒരു ബാഗ് എടുത്തു തുറന്നു കാണിച്ചിട്ട്, 'ഇത് എന്നെ മരിച്ചു കഴിഞ്ഞു ഉടുപ്പിക്കാൻ ഉള്ള ഡ്രസ്സ്‌ ആണ്' എന്നുപറഞ്ഞു കൈയിൽ പിടിപ്പിച്ചു.


Related Articles