ഷാജി മെമ്മോറിയൽ ഫുട്ബാൾ  ടൂർണമെന്റ് 

Readers Ink

ഷാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് 


ബംഗ്ലാദേശുകാരനായ റൂംമേറ്റ്‌
നടുറോട്ടിലെ വെയിൽകൊണ്ടുണങ്ങി
റൂമിലോട്ട് വരുന്ന സമയം
ഞാനൊരു
ചായ കൊടുത്താൽ
അവനുറക്കെ വിളിക്കും
ഭാരത് മാതാ കീ ജയ്!

തൊട്ടപ്പുറം ആട്ടമാവ് കൊണ്ട്
കുച്ചുപ്പുടി കളിക്കുന്ന പാക്കിസ്ഥാനിയപ്പോൾ
ജയ്‌ഹിന്ദ്‌ ഭായിയെന്നും വിളിക്കും.

മൂന്ന് കട്ടിലിൽ
ഉറങ്ങിയുണരുന്ന
മൂന്ന് രാജ്യങ്ങളുടെ ഭൂപടങ്ങൾ.
കുടിക്കുന്ന വെള്ളത്തിനിവിടെ ഒരേനിറം,
ഒന്നിച്ചു കഴിക്കാൻ ഒരൊറ്റ തളിക.

ഞാനും തൊമ്മനും മണിയും
പണ്ട് കളിച്ചിരുന്ന ഷാജി മെമ്മോറിയൽ
ഫുട്ബാൾ ടൂർമെന്റ് കാണാൻ
ഞാൻ നാട്ടിലേക്ക് പോകുകയാണെന്ന്
പറഞ്ഞപ്പോൾ പാകിസ്ഥാനി ചോദിച്ചു:
ഞാനും വരട്ടെ?


Related Articles