ശബ്ദമില്ലാത്ത വികാരങ്ങളെ വിവരിക്കുമ്പോൾ

Readers Ink

ശബ്ദമില്ലാത്ത വികാരങ്ങളെ വിവരിക്കുമ്പോൾ


ചില പുസ്തകങ്ങൾ നമ്മളെ ചിന്തിപ്പിക്കും. ചിലത് നമ്മളെ കരയിക്കും. പക്ഷേ അപൂർവം ചില പുസ്തകങ്ങൾ മാത്രം നമ്മളെ നിശ്ശബ്ദരാക്കും. എന്റെ അരുമയായ പക്ഷിക്ക് അത്തരത്തിലൊരു അനുഭവമാണ്...

ലാളിത്യമാണ് ജിസ്മ ഫൈസിന്റെ എഴുത്തിന്റെ ഭംഗി. അതിശയോക്തികളില്ലാതെ, വലിയ വർണനകളില്ലാതെ, സാധാരണ മനുഷ്യരുടെ ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങളെ അത്രയും ആഴത്തിൽ ജിസ്മ എഴുതുന്നു. വായിക്കുന്നവർക്ക് അത് സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം പോലെ തോന്നുന്നു. മനസ്സിൽ ഒരു ചെറിയ വേദന പടരുന്ന അനുഭവം നൽകുന്ന രീതിയിലാണ് ഭാഷ.

ഈ നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ശബ്ദമില്ലാത്ത വികാരങ്ങളാണ്. പല കഥകളിലും പ്രണയം വാക്കുകളിലൂടെ പ്രകടമാകുമ്പോൾ, ഇവിടെ സ്നേഹം പലപ്പോഴും കണ്ണുകളിലൂടെ, ഓർമ്മകളിലൂടെ, കാത്തിരിപ്പുകളിലൂടെയാണ് സംസാരിക്കുന്നത്.

'പക്ഷി' എന്ന പ്രതീകം ഈ കഥയിൽ വളരെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. ഒരു പക്ഷിയെ പോലെ സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്ന മനസ്സ്…പക്ഷേ അതേ സമയം ഒരാളുടെ സ്നേഹത്തിൽ ചിറകുകൾ വിശ്രമിക്കാനും ആഗ്രഹിക്കുന്ന ഒരു അരുമയായ പക്ഷി. ആയിഷ.


Related Articles