സന്ദർശനം

Readers Ink

സന്ദർശനം


റെയിൽവേ പാളത്തിനടുത്ത് നിന്ന് റോഡ് വളഞ്ഞുപോവുകയാണ്. അവിടുന്ന് കുത്തനെ താഴേക്കിറങ്ങുന്നു. റോഡ് ഇറങ്ങിയാൽ പുഴക്കരയിൽ എത്താം. പശിമയുള്ള എക്കൽ മണ്ണ് നിറഞ്ഞ തീരത്ത് ചെങ്കല്ല് കൂട്ടിയിരിക്കുന്നു. ഇനി താഴേക്ക് റോഡില്ല.

ആംബുലൻസുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. വാക്‌സിനേഷന് കൊണ്ടുപോകേണ്ടവർ ഇവിടെ വരുമെന്നാണ് എൽസി സെക്രട്ടറി ജിജീഷേട്ടൻ പറഞ്ഞത്. ഫോണിൽ ചാർജ് തീരാറായിരിക്കുന്നു.

ഇതുകഴിഞ്ഞ് ഒന്ന് രണ്ട് പേരെ കൂടെ മറ്റിടങ്ങളിൽ നിന്നായി എടുക്കാനും ഇറക്കാനുമുണ്ട്. ഇനിയും വൈകിക്കൂടാ. ഈ ഗുദാമിൽ നിന്ന് തിരിച്ചു ഹൈവേ ചെന്ന് കേറാൻ ഒരുപാട് വളവുകളും തിരിവുകളും താണ്ടേണ്ടതുണ്ട്. മഴ തോർന്നെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മെല്ലെ മാത്രമേ പോകാനൊക്കൂ. കൊണ്ടുപോകേണ്ടവരെ കയറ്റിക്കഴിഞ്ഞാൽ വണ്ടിയോടിക്കുമ്പോൾ വലിയ അഭ്യാസമൊന്നും എടുക്കരുതെന്ന് ജിജീഷേട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. വണ്ടി തട്ടിയുണ്ടാകുന്ന പ്രശ്നങ്ങളും യാത്രികരുടെ പരാതികളും ഒഴിവാക്കാമല്ലോ. അങ്ങനെ എന്തെങ്കിലും മതി മോശം പേര് വരാൻ.


Related Articles