സംശയം

Readers Ink

സംശയം


പതിവായി
പോകുന്നൊരു വഴി
കാണാതായാൽ 
എന്തുചെയ്യും!

പതിവായി
കാണുന്നൊരു വീട്
മാഞ്ഞുപോയാൽ
എന്തുചെയ്യും!

പതിവായി
എഴുതുന്നൊരു വാക്ക്
മറന്നുപോയാൽ
എന്തുചെയ്യും!

ശരിക്കും
ഇപ്പോഴുള്ള ഞാൻ
എത്രാമത്തേതാണെന്ന്
എങ്ങനെയറിയും.


Related Articles