സക്കറിയാവിന്റെ സാൻഡ്‌വിച്ച്

Readers Ink

സക്കറിയാവിന്റെ സാൻഡ്‌വിച്ച്


2016 നവംബർ എട്ടിന് നിരോധിച്ച ആയിരം രൂപയുടെ നോട്ടുകെട്ടുകൾ മുന്നിലെ മേശയുടെ മുകളിൽ നിരത്തിയിട്ട് സസൂക്ഷ്മം പരിശോധിക്കുകയാണ് ഡോക്ടർ സക്കറിയാവ്. അപ്പോഴാണ് ബാല്യകാലസുഹൃത്തായ ഞാൻ അടച്ചിട്ട വാതിലിൽ ഒരുതവണ മാത്രം മുട്ടിയിട്ട് മാന്യതയേതുമില്ലാതെ തള്ളിത്തുറന്ന് അകത്ത് കടന്നത്. അവിചാരിതമായി എന്നെ കണ്ടപ്പോൾ അവൻ ഒന്നു പരിഭ്രമിച്ചെങ്കിലും നിത്യരോഗികളോട് കാണിക്കുന്ന അതേ വെളുക്കെ ചിരിയോടെ അവൻ സന്തോഷം പ്രകടിപ്പിച്ചു.

"അല്ലെടാ സക്കറിയാവേ, പണ്ടെങ്ങോ കൊല്ലപ്പെട്ട ഇവരേയും കെട്ടിപ്പിടിച്ചാണോ നീ ഇപ്പോഴും ജീവിക്കുന്നത് ഈ കള്ളപ്പണക്കാരുടെ ഒരു ദുരവസ്ഥ."

"ഹഹ. എന്റെ കറുത്ത പണമൊക്കെ പണ്ടേ വെളുവെളുത്തതായി വാദ്ധ്യാരേ. ഈ അഞ്ച് ലക്ഷം രൂപയുണ്ടല്ലോ, ഞാനിന്ന് അമ്പതിനായിരം രൂപക്ക് കിട്ടിയപ്പോൾ വാങ്ങി വെച്ചതാണ്. ഞാൻ സ്ഥിരമായി പരിശോധിക്കുന്ന ഒരു കാർന്നോർ രണ്ടു ദിവസം മുന്നേ മരണപ്പെട്ടു. മക്കളറിയാതെ കിടക്കയുടെ ഉള്ളിൽ ഒളിച്ചു വെച്ചതാണ് അഞ്ചു ലക്ഷം രൂപ. പാവം നോട്ട് നിരോധിച്ചതൊന്നും അറിഞ്ഞില്ല. ഒരു പ്രയോജനവുമില്ലാത്ത ആയിരത്തിന്റെ അഞ്ച് കെട്ട് നോട്ടുകളും ദീർഘകാലം കിടന്ന് പൊട്ടി പൊളിഞ്ഞ ഒരു പഴഞ്ചൻ ശരീരവും കണ്ട അയാളുടെ മക്കളുടെ കലി നീ ഒന്നു കാണേണ്ടതായിരുന്നു. ഒരു കൗതുകത്തിന് വാങ്ങിവെച്ചതാണ്. ഭാവിയിൽ കുട്ടികൾക്ക് കാണിച്ചുകൊടുക്കാം."


Related Articles