ഒരു എമിറാത്തി നാടോടിക്കഥയിലെ പെണ്ണുങ്ങൾ

Readers Ink

ഒരു എമിറാത്തി നാടോടിക്കഥയിലെ പെണ്ണുങ്ങൾ


ഓരോ പുസ്തകത്തിന്റെയും വായനയിലേക്ക് എത്തിപ്പെടുന്നതിന് ഓരോരുത്തർക്കും പല കാരണങ്ങൾ ഉണ്ടാവും. 'പെൺകുട്ടികളുടെ വീട്'' ഇറങ്ങിയ സമയത്ത് പുസ്തകത്തിന്റെ ആമുഖകുറിപ്പ് സോണിയ റഫീക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലെ അവസാന വരികളാണ് പുസ്തകം വാങ്ങി വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആ വരികൾ ഇങ്ങനെയാണ്:

"എഴുത്ത് പുരോഗമിക്കവെ വീട്ടിലെ ബുദ്ധപ്രതിമകളുടെ ഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടു. എല്ലാ ആത്മസംഘർഷങ്ങളിലും ശാന്തിയേകിയിരുന്ന ആ സ്വച്ഛരൂപങ്ങൾ  ഒരേ സ്വരത്തിൽ എന്നോട് ചോദിച്ചു : "വീട് എന്നേ ഉപേക്ഷിച്ചവൻ ഞാൻ, വീണ്ടും എന്തിനെന്നെ നീ വീട്ടുതടവിലാക്കി?"

"ലോകം മറ്റൊരു വീടല്ലേ!"-ഞാൻ മറുപടി പറഞ്ഞു. ബുദ്ധൻ എന്റെ കുസൃതിയിൽ ചിരിച്ചു. തുടർന്ന് എന്റെ പെൺകുട്ടികൾ ബുദ്ധനോട്‌ പറഞ്ഞു: "ഞങ്ങൾ വീട്ടിൽ നിന്ന് പുറത്താകാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടവരാണ്. പ്രിയപ്പെട്ട ബുദ്ധാ, വീട് ഉപേക്ഷിക്കൽ എളുപ്പമാണ്, തിരിച്ചുപിടിക്കലാണ് ദുഷ്കരം."


Related Articles