സഹജീവിതം

Readers Ink

സഹജീവിതം


തന്റെ സൗമ്യമായ മുഖത്തിന് ഒട്ടും ചേരാത്ത ഗൗരവം  എടുത്തണിഞ്ഞു കൊണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ, മുന്നിലിരിക്കുന്ന മാന്യമായി വസ്ത്രം ധരിച്ച ആളോടു ചോദിച്ചു: "നിങ്ങളുടെ ഭാര്യയെ കാണാതായിട്ട് ഒരാഴ്ചയായെന്നല്ലേ പറഞ്ഞത്. എന്തു കൊണ്ട് നേരത്തെ പരാതിപെട്ടില്ല?"

അയാൾ നിർവികാരനായി ഒഫീസറുടെ മുഖത്തേക്കു നോക്കി കൊണ്ട് പറഞ്ഞു: "അവളെ ഇതിനു മുൻപും പല തവണ കാണാതായിട്ടുണ്ട്, അപ്പോഴെല്ലാം മൂന്നു ദിവസത്തിനകം തിരിച്ചെത്താറുണ്ടായിരുന്നു. അതുപോലെ തിരിച്ചു വരുമെന്നു കരുതി."

"എവിടെയായിരുന്നു അവർ പോകാറുണ്ടായിരുന്നത്?" ഗൗരവം ഒട്ടും കുറയ്ക്കാതെ ഓഫീസർ ചോദിച്ചു.

"അത്  ഞാൻ തിരക്കാറില്ല. പക്ഷെ അവൾക്ക് നഗരത്തിൽ ചില കാമുകൻമാരുണ്ട് അവരാരുടെയെങ്കിലും അടുത്തേക്കായിരിക്കാം." അയാൾ പറഞ്ഞു.


Related Articles