ഇലകളുടെ വിലാസത്തിലേക്കയച്ച
ആ കത്ത്
ഇന്ന് തിരിച്ചുവന്നു.
പൂക്കളാണത്രെ
ഇപ്പോളവിടെ വാസം.
മാസങ്ങൾക്ക് ശേഷം
പൂക്കളുടെ മേൽവിലാസത്തിൽ
ഒരു നീണ്ട കത്തെഴുതി
ഇലയും പൂവുമിറങ്ങിപ്പോയ
ചില്ലകൾ
കത്ത് പൊട്ടിച്ച് വായിച്ചു.
രണ്ടുവരിയിൽ
മറുപടിക്കത്ത് എഴുതി:
മരണത്തിന്റെ രുചിയാണ്
ഈ ഏകാന്തതക്ക്
ഞാൻ ചിറകെടുത്തണിഞ്ഞ്
പോകാനിറങ്ങി
നാലാമത്തെ പ്ലാറ്റ്ഫോമിൽ
വർഷത്തിന്റെ വണ്ടി
സിഗ്നൽ കിട്ടാതെ
കിടക്കുന്നു.
കിതപ്പാറ്റിക്കിടക്കുന്നു
ഒന്നിലും രണ്ടിലും
ശിശിരത്തിന്റെയും
വസന്തത്തിന്റെയും വണ്ടികൾ.
