രൈരുനായരുടെ സഞ്ചാരങ്ങൾ

Readers Ink

രൈരുനായരുടെ സഞ്ചാരങ്ങൾ


മുച്ചിരി മലയുടെ കിഴക്കേ ചേരുവാരത്തിൽ സയ്യിദ് അലി മൊയിനുദ്ദീൻ ഹാജിയുടെ ജാറത്തിന്റെ മിനാരങ്ങളിൽ ഇരുട്ടിന്റെ ഉറുക്ക് അഴിഞ്ഞു വീണു. ജാറത്തിന്‍റെ കുംഭഗോപുരത്തിന്‍റെ നെറുകയിൽ പുലർവെട്ടത്തിന്‍റെ പൂങ്കുല പൊട്ടിയടർന്ന് ഇതളുകളായി പതിയെ ഭൂമിയിലേക്ക് തെറിച്ചു.

"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അശ്ഹദു അല്ല ലാ ഇലാഹ ഇല്ലള്ളാഹ്
അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്
ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്
അസ്സലാത്തു ഖയ്റും മിനൻനൗം
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
ലാ ഇലാഹ ഇല്ലല്ലാ''

മാനു മുസ്ല്യാര്ടെ ഘനശബ്ദം നിസ്കാരപ്പള്ളിയിൽ നിന്നുമുയർന്ന് മലമ്പള്ളയിൽ തട്ടി നാലുദിക്കിലും പ്രതിദ്ധ്വനിച്ചു. ആലസ്യത്തിലായിരുന്ന കരിമ്പനത്തലപ്പുകൾ ആ മുഴക്കത്തിൽ ഒന്നുലഞ്ഞു. സുബഹി ബാങ്ക് കൊടുത്ത് രണ്ട് റക്അത്ത് ചൊല്ലി നിസ്കരിച്ച് മാനു മുസ്ല്യാർ എഴുന്നേറ്റു. പുലർച്ചയിൽ ബാങ്കിൻ്റെ നിഗൂഢമായ ഉച്ചസ്ഥായിയിൽ ഞെട്ടിയുണർന്ന വീരാവു റാവുത്തർ കട്ടിലിനു താഴെ കോസടിയിൽ മൂടിപ്പുതച്ച് ചരിഞ്ഞു കിടന്നുറങ്ങുന്ന തിയുമ്മ ബീവിയുടെ കനപ്പെട്ട ചന്തിയ്ക്ക് കാലുകൊണ്ട് തൊഴിച്ച് പറഞ്ഞു


Related Articles