“നളിന്യേച്ച്യേ… നിങ്ങളിതെങ്ങോട്ടാ വാലിമ്മേ തീ പിടിച്ച പോലെ”..
“അഞ്ചേ മുക്കാലായില്ലേ ശോഭേ.. കിങ്ങിണി അഞ്ചരേടെ ബസിൽ കവലയിൽ എത്തിക്കാണും..
ഇന്നാണെങ്കിൽ പണിയുന്നിടത്ത് ന്ന് കേറാനും വൈകി. ഉച്ച തൊട്ട് പ്രാണൻ കളഞ്ഞിട്ട് പെടഞ്ഞു പണിതതാ.. നേരത്തിന് കുടുമ്മത്ത് എത്താൻ.. ന്നട്ടും വൈകി പത്തിരുപതു മിനിട്ടോളം.”
“അയിന് നിങ്ങളിങ്ങനെ പായണതെന്തിനാ…? ചെക്കനില്ലേ കുടുമത്ത്.. ”
