പ്രേമരഹസ്യം

Readers Ink

പ്രേമരഹസ്യം


പണ്ടവളുടെ കാമുകനെഴുതിയ കവിതയിൽ
അവളുമുണ്ടെന്നിരിക്കെ 
മറ്റൊരു കവിയെ പ്രേമിക്കാനായി കൊതിച്ചു ഞാനിരുന്നു.

കവിയെയല്ല 
കഥാകാരനെ കിട്ടി.

പ്രേമം തുടങ്ങിയന്നു മുതൽ 
അയാളുടെ എഴുത്തുകളിലാകെ 
ഞാൻ മാത്രമായി.
എൻ്റെ പ്രേമം, കാമം, കൊതി
എല്ലാമെല്ലാം വരികളിൽ നിറഞ്ഞു,
ഞാനഹങ്കാരിയായി.

എന്നെ പ്രേമിച്ചുപേക്ഷിച്ചവരൊക്കെ
അയാളുടെ കഥകൾ വായിക്കാൻ
ഞാൻ ആഗ്രഹിച്ചു.
അയാള് കൊതിച്ച 
അയാളെ കൊതിച്ച 
പെണ്ണുങ്ങളും.


Related Articles