പ്രേമപ്പുറ്റ്

Readers Ink

പ്രേമപ്പുറ്റ്


മ്മുടെ ജീവിതം മാത്രമെന്താണിങ്ങനെ കല്ലേലിട്ട കലം പോലെയായി പോകുന്നത്?"

കൊല്ലങ്ങളോളം തന്റെ നെഞ്ചിൽ പടുത്ത പ്രേമത്തിന്റെ പുറ്റ് തകർത്ത് പുറത്ത് ചാടിയ എസ്തപ്പാനോട് യാത്ര പറഞ് വേർപിരിഞ്ഞ ആ രാത്രിയിലാണ് ചുമരിൽ കുറിച്ചിട്ട സി അയ്യപ്പന്റെ വരികളിലേക്ക് നോക്കി മൂക്ക് പിഴിഞ്ഞ് നെഞ്ച് പൊളിഞ്ഞ് കരഞ്ഞ എൻ.ഓമനക്കുട്ടി എന്ന ഓമി തന്റെ മുപ്പതാമത്തെ വയസ്സിൽ ആ തീരുമാനം എടുക്കുന്നത്. 

പിന്നെ എല്ലാം പെട്ടന്നായിരുന്നു. 

നെഞ്ച് ഇറുകിക്കിടന്ന, അറ്റം കൂട്ടി തയ്ച്ച റൗക്കയുടെ കൊളുത്ത് പതിയെ ഊരിയതും, അടിവയറ്റിനുള്ളിൽ പാമ്പിഴഞ്ഞു കയറുമ്പോലെ, അവസാന ശ്വാസം പുറത്തേക്കുന്തി.


Related Articles