പ്രണയം ശബ്ദതരംഗങ്ങളായി മാറുമ്പോൾ

Readers Ink

പ്രണയം ശബ്ദതരംഗങ്ങളായി മാറുമ്പോൾ


ഒരു പ്രണയകഥ എന്നതിലുപരി, അതിജീവനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും കഥ കൂടിയാണ് ഡി.സി ബുക്സ് മുദ്രണമായ സെഡോറ ബുക്സ് പ്രസിദ്ധീകരിച്ച ബിനിൽ ചന്ദ്രന്റെ "പ്രണയധ്വനി." ഈ പുസ്തകം ഒറ്റ വായനയിൽ തന്നെ എന്റെ കണ്ണുകളെ ഈറനണിയിച്ചു. പക്ഷേ ആ ആർദ്രത എന്നെ ദുർബലയാക്കുകയല്ല, മറിച്ച് അദമ്യമായ ഒരു ആത്മവിശ്വാസവും പുതിയൊരു പോരാട്ടവീര്യവും എനിക്ക് പകർന്നുനൽകുകയാണ് ചെയ്തത്.

നോവലിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നത് വ്യത്യസ്ത കാലഘട്ടങ്ങളിലെ സ്ത്രീകളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയാണ്.

​പ്രണയം ശബ്ദതരംഗങ്ങളായി മാറുമ്പോൾ സ്ഥലത്തിനോ കാലത്തിനോ വ്യക്തികൾ തമ്മിലുള്ള അകലത്തിനോ പ്രാധാന്യമില്ലെന്ന് തെളിയിക്കുന്ന  നോവലാണ് പ്രണയധ്വനി.

രണ്ട് കാലഘട്ടങ്ങളിലെ പ്രണയം ഒരേ അനുരണനത്തിലൂടെ കടന്നുപോകുമ്പോൾ പ്രപഞ്ചത്തിന്റെ ഫ്രീക്വൻസികൾക്ക് മനുഷ്യമനസ്സുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നോവൽ കൂടിയാണിത്. പ്രണയം മാത്രമല്ല, ആർക്കിടെക്ചർ, സൈനികജീവിതം, ശാസ്ത്രം, ദേശസ്നേഹം, കേരളത്തിലെ പ്രളയം, ഒരു കാലഘട്ടത്തിലെ ജന്മിത്വം തുടങ്ങിയ നിരവധി വിഷയങ്ങളെ ഈ കഥാതന്തു അങ്ങേയറ്റം ഭംഗിയായി കോർത്തിണക്കിയിട്ടുണ്ട്.


Related Articles