പെയ്ത്ത് 

Readers Ink

പെയ്ത്ത് 


ഒരു ഇടവപ്പാതിയിലാണ് സരസ്സയ്ക്ക് പേറ്റുനോവ് ഏറിയത്. മൂത്തതുങ്ങള് രണ്ടെണ്ണമുണ്ട്. അരശുവും സീതയും. ഇതുങ്ങടെയെല്ലാം അപ്പൻ ശങ്കുണ്ണി, ഏലിയാസ് മുതലാളിയുടെ തൊഴുത്തിലെ പണി കഴിഞ്ഞ് അന്ന് അവിടെ തന്നെ കൂടി. വീട്ടിൽ സരസ്സയുടെ അമ്മ ഉണ്ടെന്ന ധൈര്യത്തിലാണ് അയാൾ അവിടെ നിന്നത്. വെളുപ്പിനെ നാലു മണിക്ക് കറവ എടുക്കണം എന്നത് മുതലാളിക്ക് നിർബന്ധമാണ്. അമ്മിണിക്ക് ചെന ഉണ്ട്. ഇന്നോ നാളെയോ എന്ന് പറഞ്ഞു അവൾ ഇങ്ങനെ നില്പുണ്ട്. പിന്നെ ഒരു കിടാവ് ലച്ചുമി, രാധമ്മയുടെയാണ്. മുതിർന്നവരാണ് കൂടുതൽ. മൊത്തം എട്ട് പേര്. കൂട്ടിന് ശങ്കുണ്ണിയും ഇടയ്ക്കതലയ്ക്ക് വരുന്ന പൈലിയും.

"ഇവനെവിടെ പോയി കെടക്കുവാ?"

എന്ന് ചോദിച്ച് രാമനാശാരി ദേഷ്യത്തിൽ ആഞ്ഞു രണ്ട് ചവിട്ട് ചവിട്ടി പിന്നിൽ കൈ കെട്ടി മുറ്റത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.


Related Articles