തെളിഞ്ഞ ആകാശം, മനസ്സും
തെളിനീര് പോലെ കാഴ്ചകൾ
തെല്ലും വേവലാതിയില്ല,
തിരക്കാനൊന്നുമില്ല.
പുതുപുത്തൻ വീട്
പുതിയ ആളുകൾ
പുതിയ ലോകം.
ഫുട്ബാൾ റഫറിയുടേതുപോലെ
പായുന്ന നോട്ടങ്ങൾ
ഏവർക്കും ബഹുമാനം.
അണകെട്ടില്ലാത്ത പുഴപോലെ
ചിന്തകളൊഴുകുന്നു
ചിരിക്കുന്ന മുഖങ്ങളിലൂടെ
മിന്നിമറയുന്ന മിന്നാമിന്നിക്കൂട്ടങ്ങൾ.
ദൂരെ ചുമരിൽ
ഗൗരവം നിറഞ്ഞ ഒരാൾ
എന്നെ നോക്കുന്നു
എന്നോടൊപ്പം ചലിക്കുന്നു.
