“രമണിയേച്ചി ഇനി വരണ്ട, അമ്മ ഇനി അടിക്കണ്ട, തൊടക്കണ്ട. ഞാനും ഇനി അടിക്കൂല, തൊടക്കൂല!”അമേയ പ്രഖ്യാപിച്ചു.
റോബോക്കുഞ്ഞൻ വന്നിട്ടുണ്ട്. കറുത്തിരുണ്ട സുന്ദരൻ. വെള്ള മാർബണൈറ്റിലൂടെ ഒഴുകി നടന്ന് പൊടിയും അഴുക്കും വലിച്ചെടുക്കും. റോബോയുടെ ഗുണങ്ങളെപ്പറ്റി സെയിൽസ് മാൻ മിസ്റ്റർ വിനോദ് വാതോരാതെ വിളമ്പി. കറുത്ത ബട്ടൻ അമർത്തിയപ്പോൾ മനോഹരമായ സ്ത്രീ ശബ്ദം മൊഴിഞ്ഞു.
“System is turning on, starting auto cleaning”
"എല്ലാ റോബോ വാക്വംക്ലീനറിനും പെണ്ണൊച്ചയാണോ?"അമേയ ഞെട്ടലോടെ ചോദിച്ചു.
