പെൺകൗമാരങ്ങളുടെ കണ്ണാടിക്കാഴ്ചകൾ

Readers Ink

പെൺകൗമാരങ്ങളുടെ കണ്ണാടിക്കാഴ്ചകൾ


ഥകൾ വായനക്കാരോട് സംസാരിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും അവരെ തുടർവിചിന്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുമ്പോളാണ് ഒരു കഥാകൃത്ത് വാസ്തവത്തിൽ ജനിക്കുന്നത്. അത്തരത്തിൽ ഒരു കഥാകൃത്തിന്റെ പിറവി അടയാളപ്പെടുത്തുന്ന ഒരു പുസ്തകമാണ് പുണ്യ സി ആർ എഴുതിയ കൊളം കര കൊളം എന്ന കഥാസമാഹാരം.

ഓരോരോ നോവുകളുടെ ആഖ്യാനങ്ങളായി വിഭാവനം ചെയ്യപ്പെട്ട ഈ സമാഹാരത്തിലെ കഥകൾ ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്ന പെൺകുട്ടികളുടെ ജീവിതത്തിലേയ്ക്ക് തുറന്നുവച്ച കണ്ണാടികളാണ്. മുഖം തരാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയെ പുസ്തകത്തിന്റെ കവർ പേജിൽ കാണാം. ഓരോ കഥയും വായിച്ചുതീരുമ്പോൾ പരിചയമുള്ള ആരുടെയോ മുഖമാണല്ലോ ആ പെൺകുട്ടിക്കെന്ന് വായനക്കാർക്ക് തോന്നും.

ലാലി, വാട, ഹണി ബീസ് ഓഫ് വള്ളിതൊടി, അടക്കം, ബ്രേക്കപ്പ് പാർട്ടി എന്നീ കഥകളിലൊക്കെ പ്രശ്നവത്കരിക്കപ്പെടുന്ന ആശയങ്ങൾ അതീവ ഗൗരവമുള്ളവയുള്ളവയാണ്. സ്നേഹരാഹിത്യം, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തുടങ്ങിയ കാരണങ്ങളാലും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും അറിയിക്കാനും പറയാനുമുള്ളതാണെന്ന ബോധ്യത്താലും തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഉറക്കെ പറയുന്നവരാണ് ഈ കഥകളിലെ കഥാപാത്രങ്ങൾ. അങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവർ ഏകാന്തരാവുകയും ചെയ്യുന്നു.


Related Articles