ഉമ്മാന്റെ മിഴിയിലെ കടലൊക്കെ കുടിച്ച്
വറ്റിച്ച് ഉപ്പനട്ട പൂങ്കാവനമായിരുന്നു ഞങ്ങള്‍
ഉമ്മാന്റെ വ്യഥിതചിന്തകളുടെ,
മുറിഞ്ഞ പ്രണയത്തിന്റെ
ബാക്കിപത്രമായ സ്മൃതികളുടെ,
കേള്‍വിക്കാരനായ ഉപ്പാന്റെ
നെഞ്ചിലെ കടല്‍ചൊരുക്കുകള്‍
ഉമ്മയറിഞ്ഞില്ല.
ഉമ്മ ഇടക്കിടെ പാഞ്ഞുകയറുന്ന
ഉന്മാദത്തിന്റെ കാനനത്തിലേക്ക്
സഹനത്തിന്റെ പേമാരിയായി
ഉപ്പനിറഞ്ഞ് പെയ്യുമായിരുന്നു.
ഉപ്പാന്റെ ബലിഷ്ടമായ കൈകളിലെ
സുരക്ഷിതത്വത്തിലാണ് ഉമ്മ പിന്നെയും
കനവുകള്‍ കാണാന്‍ തുടങ്ങിയത്.
