പരാഗണം

Readers Ink

പരാഗണം


നിന്റെ മുടിനിറയെ
മുല്ലപ്പൂക്കൾ വിടർന്ന രാത്രി.

എല്ലാവരും ഉറങ്ങിയ നേരം
അടുക്കളയിൽ ബാക്കിവന്ന
ചൂടുപാൽ പോലെ നമ്മൾ;
ഇനിയും തണുക്കാതെ.

കൈത്തണ്ടയിൽ തൊട്ടപ്പോൾ
ഉള്ളിലെ തേൻ സ്വയം ചുരത്തുന്ന
ഒരു പൂവായി നീ.

പുറത്ത്
മഴ ജനലിൽ ചെറുതായി മുട്ടി
അകത്ത്
രണ്ട് ശ്വാസങ്ങൾക്കിടയിൽ
ഒരു പൂമ്പാറ്റ
വഴിതെറ്റിപ്പറന്നു


Related Articles