പച്ച സ്ക്രീനിനപ്പുറം

Readers Ink

പച്ച സ്ക്രീനിനപ്പുറം


പതിവുപോലെ അന്നും ഞാൻ ഡ്യൂട്ടിക്കെത്തി. യൂണിഫോം മാറ്റി നീല സ്ക്രബ്ബ് ധരിച്ചു. രാത്രിയിൽനിന്ന് പകലിലേക്കു കൈമാറാനുള്ള രോഗികളുടെ വിവരങ്ങളും പൂർത്തിയാക്കാനുള്ള ജോലികളും മനസ്സിൽ ക്രമപ്പെടുത്തി, ഹാൻഡോവർ റൂമിലേക്കു നടക്കുകയായിരുന്നു. കൈയിലിരുന്ന വെള്ളക്കുപ്പി പെട്ടെന്ന് വഴുതി നിലത്തുവീണു. അത് ഉരുണ്ടുപോകാതിരിക്കാൻ കുനിഞ്ഞതേയുള്ളൂ, തിയേറ്ററിന്റെ ഭാഗത്തുനിന്ന് ഒരു നിർദേശം വന്നു.

“എമർജൻസി… തിയേറ്ററിലേക്ക് പോകൂ!”

എമർജൻസിയുള്ളപ്പോൾ ഹാൻഡോവർ പൂർത്തിയാകുന്നതുവരെ ഞങ്ങൾ കാത്തുനിൽക്കാറില്ല. അടിയന്തര സിസേറിയനായിരിക്കുമെന്ന് കരുതി ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോഴേക്കും ഫിലിപ്പീൻ സ്വദേശിയായ സഹപ്രവർത്തക എന്നെ തടഞ്ഞു.

“നീ ഹാൻഡോവറിന് പൊയ്ക്കോളൂ. ഈ കേസിൽ ഞാൻ കയറാം.”


Related Articles