ഒറ്റമുലച്ചി

Readers Ink

ഒറ്റമുലച്ചി


മാറിനു വല്ലാത്തൊരു ഭാരം തോന്നി അവൾക്ക്. ഇളം നിറമുള്ള മാക്സിയിലേക്ക് മുലപ്പാൽ പടർന്നിറങ്ങി. നനവിന്‍റെ കറുത്ത വൃത്തം വരച്ചിരിക്കുന്നു, നിമിഷങ്ങളുടെ ഇടവേളകളിൽ അതിന് വിസ്തീർണ്ണമേറുന്നു. മാക്സിയുടെ അറ്റത്തായി, അവളുടെ ചൂടുപറ്റി ചേർന്നു കിടന്നുറങ്ങിയ കുഞ്ഞിനെ അവളിത്തിരി നീക്കിക്കിടത്തി.

"മറ്റേതിലേക്കുള്ളത് കൂടി ഇതിലേക്ക് വരുന്നതാവും.. മോളിത് മടക്കി വെച്ചോ.."

അവളുടെ ചലനങ്ങൾ കണ്ട് കാര്യം മനസ്സിലായ സഹായിയായ സ്ത്രീ പുതിയൊരു തോർത്തുമുണ്ട് പല മടക്കായി മടക്കി നീട്ടി.

അവളത് വാങ്ങി.


Related Articles