സമയം നാല് കഴിഞ്ഞു, ഗേറ്റ് തുറന്ന് അവൻ വരാന്തയിലേക്ക് കയറി. വീട്ടിലേക്ക് നടക്കുന്ന തിരക്കിൽ അവനത് മറന്നു.
"നാശം... ഫോണും വീടിൻ്റെ താക്കോലും അച്ഛൻ്റേം അമ്മേടേം കയ്യിലാണല്ലോ. ശരിക്കും പോസ്റ്റായി."
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൻ വീടിന് പുറത്ത് സാരിയാൽ കെട്ടിയ ഊഞ്ഞാലിൽ അമർന്നു.
"ഈ ചൂടത്ത് ഞാനെങ്ങനെ ഇവിടെ നിക്കും. ഫോണും കയ്യിലില്ലാ.."
