“Walking with a friend in the dark is better than walking alone in the light"- Helen Keller
“It is more shameful to distrust our friends than to be deceived by them.”- Confucius
ആഴങ്ങളിലിറങ്ങിയ സൗഹൃദത്തിന്റെ വേരുകളിലേക്ക് ചൂഷണത്തിന്റെ ലവണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പടർന്നുകയറുന്നത് വേറിട്ട ശൈലിയിലൂടെ അവതരിപ്പിക്കുന്ന നോവലാണ് കെ.എൻ പ്രശാന്ത് രചിച്ച 'കൂർമ്മം.'
സഹൻ, രക്ഷൻ എന്നീ സുഹൃത്തുക്കളുടെ സ്വപ്നവും പ്രതീക്ഷയും നിലനിൽപ്പിന്റെ പോരാട്ടവും എഴുത്തുവഴിയിലെ പുതുമയാർന്നൊരു സങ്കേതത്തിലൂടെ അവതരിപ്പിക്കുന്ന കൃതി. കടലും കാടും കിനാവും വിശ്വാസവും അന്ധവിശ്വാസവും നാട്ടുകഥകളും തദ്ദേശീയ ജീവിതങ്ങളെ അധിനിവേശ ശക്തികൾ രൂപമാറ്റം വരുത്തുന്ന കാഴ്ചകളും ഈ സുഹൃത്തുക്കളുടെ ജീവിതയാത്രയിലെ ഭാഗമാകുന്നു.
