ഓർമ്മ 

Readers Ink

ഓർമ്മ 


വേലിക്കലെ
ചെമ്പരത്തിച്ചോട്ടിൽ
ബോധോദയം തേടി 
ചെന്നുനിന്നപ്പോഴാണ്
ഓർമ്മകളില്ലാത്ത 
ഒരുവളുടെ 
ഗദ്ഗദം കേട്ടത്.  

ചെമ്പരത്തിയുടെ
വേരുകളിൽ തൂങ്ങിയാടി
അടരുകളോരോന്നും താണ്ടി
ഭൂമിയുടെ 
ഏറ്റവുമടിയിലത്തെ അടരിൽ 
എത്തി 

അവിടെ 
ലെഥെ നദിക്കരയിൽ
മസ്തിഷ്കത്തിന്റെ 
ചുരുളുകളോരോന്നും
ചൂണ്ടയിൽ കൊരുത്ത്
ആഴങ്ങളിൽ
ഓർമ്മകളെ തിരയുന്നു.

അവളുടെ 
മുഖമുള്ള 
ബുദ്ധൻ 


Related Articles