ലിഫ്റ്റ്

Readers Ink

ലിഫ്റ്റ്


മഴ ചെറുതായി പൊടിഞ്ഞുതുടങ്ങിയ രാത്രിയായിരുന്നു അത്. പകലിനേക്കാള്‍ ചൂടുണ്ടെന്ന് അവള്‍ പറഞ്ഞത് ശരിവെച്ച്, ഹാളിലെ ഫാനിനുകീഴേ പുല്‍പ്പായ വിരിച്ച് അയാള്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം തിരിഞ്ഞുനോക്കാത്തതിനാല്‍ വീടിനെക്കുറിച്ചും കടങ്ങളെക്കുറിച്ചും നഷ്ടമായ പണിസ്ഥലത്തെക്കുറിച്ചുമൊക്കെയുള്ള ആലോചനകളിലേക്ക് അയാള്‍ വലിച്ചിഴയ്ക്കപ്പെട്ടു. ആലോചനകള്‍ എങ്ങുമെത്താതെ തല പെരുത്തു. വീടെന്ന സ്വപ്‌നത്തിലേക്ക് പറന്നുയരുമ്പോള്‍ തന്നെ റണ്‍വേയിലേക്ക് മൂക്കുകുത്തി വീഴുന്ന ജീവിതങ്ങളെക്കുറിച്ച് ചിന്തിച്ചു. കമിഴ്ന്നുകിടന്ന് തലയണയില്‍ മുഖം പൂഴ്ത്തി. തലക്കുമുകളില്‍ കടങ്ങളുടെ വാള്‍ത്തല തൂങ്ങിയാടി .

അനുഗ്രഹിക്കാന്‍ മടി കാണിച്ച് ഉറക്കം. അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതുവരെ വീടുപണിയെക്കുറിച്ച് ചിന്തിച്ചു. എത്ര കൂട്ടിക്കിഴിച്ചു നോക്കിയാലും മിച്ചമിരിക്കാത്ത കൈവള്ളയിലേക്ക് നോക്കി. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടുതുടങ്ങിയതോടെ തിടുക്കപ്പെട്ട് എഴുന്നേറ്റിരുന്നു. തൊണ്ട വരണ്ടുപോകുന്നു. ശരീരമാകെ വലിഞ്ഞുമുറുകുന്നു. ദാഹം പെരുകുന്നു.

"ഏയ്..." അവളെ നോക്കി അയാള്‍ ഒച്ചയെടുത്തു.


Related Articles