നിധി

Readers Ink

നിധി


ദിവസക്കൂലിക്ക് ആരെങ്കിലും വിളിച്ചില്ലെങ്കിൽ അന്നത്തെ ദിവസം കഴിയാൻ കുറച്ചല്ല കൂടുതൽ പാട് തന്നെയാണ്. പട്ടണത്തിൽ നിന്നും കുറച്ചുമാറി കുന്ന് ഗ്രാമത്തിലെ പാടത്തിന് പിറകിലുള്ള വേലായുധന്റെ ഓട് മേഞ്ഞ വീട്ടിലെ അടുപ്പ് പുകയാൻ മിക്ക ദിവസങ്ങളിലും ശ്വാസം ഒഴികെ മറ്റൊന്നും ഉണ്ടാകാറില്ല. പോരാത്തതിന് വേലായുധന്റെ മറവിയും. തനിക്ക് വന്നു ചേർന്ന ആ കൂട്ടുകാരനെ മറികടക്കാൻ വേലായുധന്റെ കൈവശം ഒരു കുഞ്ഞൻ പുസ്തകവും ഉണ്ടാകാറുണ്ട്. താൻ മറക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ആ പുസ്തകത്തിൽ എഴുതിവെക്കും. മറവി എന്നുപറയുമ്പോൾ പുതിയ പുതിയ കാര്യങ്ങൾ ആണ് വേലായുധൻ മറക്കാറുള്ളത്. അതായത് പോകേണ്ട സ്ഥലം, വാങ്ങിക്കേണ്ട സാധനങ്ങൾ, ആർക്കെങ്കിലും കൊടുക്കാൻ ഏല്പിച്ചിട്ടുണ്ടെങ്കിൽ അത്. അങ്ങനെയുള്ള കാര്യങ്ങളായിരുന്നു കൂടുതലും. ഒരു കാര്യം കണ്ടാൽ ചിലത് ഓർത്തെടുക്കാനും വേലായുധന് കഴിയുമായിരുന്നു.

''ഇന്നും കൂടെ കഴിഞ്ഞാൽ പാടത്തെ പണി കഴിയുകയല്ലേ ? നാളെ ആരെക്കിലും എന്തേലും ഏല്പിച്ചിട്ടുണ്ടോ ? ''

കല്യാണിയുടെ മറുപടി കേട്ടയുടൻ തന്റെ സഞ്ചിയിലെ ചെറിയ പുസ്തകം വേലായുധൻ ഒന്നു മറിച്ചുനോക്കി.


Related Articles