ജോലി കഴിഞ്ഞ് വരുന്ന വഴി ഞാനും സുഹൃത്തും ഒരു റെസ്റ്ററന്റിൽ കയറി... ചായക്ക് ഓർഡർ കൊടുത്ത് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... മുന്നിലെ ടേബിളിൽ ഇരിക്കുന്ന ആളെ ആണ് പെട്ടെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടത്...
മുഷിഞ്ഞു കീറിയ വസ്ത്രവും നീട്ടിവളർത്തിയ താടിയും ജട പടർന്നു കയറിയ മുടിയും... അയാളെ ഞാൻ കുറച്ചുനേരം നോക്കിയിരുന്നു... അയാൾ ആ റെസ്റ്റോറന്റിനകത്തു വരുന്ന എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്... കണ്ണുകൾക്ക് ഒരു നിമിഷത്തെ വിശ്രമം പോലും നൽകാതെ ഒരാളെ പോലും ബാക്കിയക്കാതെ ആ നോട്ടം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു... പെട്ടെന്ന് അയാൾ എന്റെ നേരെ നോക്കി... ഒരുനിമിഷം ഞാനൊന്ന് പേടിച്ചു തല താഴ്ത്തി.., ഇടക്കണ്ണിട്ട് ഞാൻ നോക്കുമ്പോൾ അയാൾ എന്നെ നോക്കി "നീയല്ല, നീയല്ല" എന്ന് പതിഞ്ഞ സ്വരത്തിൽ തുടരെ തുടരെ പറയുന്നുണ്ടായിരുന്നു...
അപ്പോഴേക്കും എന്റെ സുഹൃത്ത് എന്നെ വിളിച്ച് ചായ നീട്ടി അടുത്ത് വച്ചു... ചായ കൊണ്ടുവന്ന വെയ്റ്ററോട് ഞാൻ ഒന്ന് നിൽക്കാൻ പറഞ്ഞു... മുന്നിലിരിക്കുന്ന ആളെ കാണിച്ച് ഞാൻ ചോദിച്ചു... "അയാൾ ആരാ? "
