നാനി പടിയിറങ്ങുമ്പോൾ

Readers Ink

നാനി പടിയിറങ്ങുമ്പോൾ


ഞാൻ നാനി, നിങ്ങൾക്കിടയിലുണ്ട്.

പ്രപഞ്ചത്തിന്റെ വലുപ്പമറിയാതെ 
ഭൂമിയുടെ ഒരു കോണിൽ
നീണ്ടനീണ്ട കാലം
അളക്കാനില്ലാത്ത മണ്ണിന്റെയോ 
ദ്രവിച്ച കെട്ടിടത്തിന്റെയോ
ജീർണ്ണിച്ച അധികാരക്കസേരയുടെയോ ഉടമയായി
നിങ്ങൾ എന്നെ കണ്ടിരിക്കാം. 

എന്റെ ശരികളെ അംഗീകരിക്കുന്നവർ
നല്ല മനുഷ്യർ, എന്റെ സ്നേഹിതർ 
എന്റെ ശരികളെ എതിർക്കുന്നവർ
ചീത്ത മനുഷ്യർ, എന്റെ ശത്രുക്കൾ

ചുറ്റുമുള്ളവരെല്ലാം വഴിമുടക്കികൾ
എന്റെ വീഴ്ചകൾ ആഘോഷിക്കുന്നവർ
എന്റെ രാത്രികളെ അസഹ്യമാക്കുന്നവർ.
ഒറ്റപ്പെടുത്തലിന്റെയും അപകീർത്തിപ്പെടുത്തലിന്റെയും
വലകളൊരുക്കി
അവരെ കുടുക്കാൻ
എന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ
ഞാൻ പതിയിരുന്നു.


Related Articles