നാട്ടുവെളിച്ചത്തിന്റെ സാർവലൗകികത

Readers Ink

നാട്ടുവെളിച്ചത്തിന്റെ സാർവലൗകികത


മലയാളത്തിന് മറക്കാനാവാത്ത കവിയാണ് എം.ഗോവിന്ദൻ. എന്നാൽ മലയാളിക്ക് അങ്ങനെയങ്ങ് പിടികിട്ടാത്ത (പിടികൊടുക്കാത്ത) കവിയുമാണ്. മലയാളസാഹിത്യത്തിൽ കേസരി കഴിഞ്ഞാൽ ശ്രദ്ധിക്കപ്പെടേണ്ട ധൈഷണികത്വമുള്ള ആളായിട്ടും അക്കാദമികൾ പോലും ഗോവിന്ദനെ എപ്പോഴും ഒരകലത്തിൽ മാത്രമേ നിർത്തിയിട്ടുള്ളൂ.

തനി മലയാള പദങ്ങൾ ഏറെ ഉപയോഗിച്ച കവികളുടെ കൂട്ടത്തിൽ ഗോവിന്ദന് പ്രത്യേക ഇടമുണ്ട്. ദുർഗ്രഹതയില്ലാത്ത മലയാളമാണ് അദ്ദേഹത്തിന്റെ കാവ്യശൈലിയുടെ മുഖമുദ്ര.

ഞഞ്ഞം പിഞ്ഞം പറഞ്ഞു നട-
ന്നമ്മിഞ്ഞയീമ്പും കാലം

ഇത് പോലെയുള്ള വരികൾ അത് വ്യക്തമാക്കുന്നു.


Related Articles