അതവിടെ നിൽക്കട്ടേ മുനീർക്കാ.. ഞാൻ ഒരു കാര്യം ചോയ്ച്ചോട്ടെ..
മുനീർക്ക കല്ല്യാണത്തിനു മുൻപ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?
എടുത്തിട്ട പോലുള്ള അവളുടെ ചോദ്യത്തിനു മുന്നിൽ പെട്ടെന്നൊന്നു പകച്ചു. അവളെ പറഞ്ഞു പാട്ടിലാക്കാൻ എന്നെ ദൗത്യമേൽപ്പിച്ചവനെ ഒരു നിമിഷമൊന്നു സ്മരിച്ചു പോയി.
പ്രിയ സുഹൃത്ത് നജീബിന്റ മകളായ ഈ കുട്ടി ഒരു പയ്യനുമായി കടുത്ത പ്രണയത്തിലാണ്. നജീബിനും ഭാര്യക്കും ആ പയ്യനെ ഒരു തരത്തിലും ഉൾക്കൊള്ളാനാവുന്നുമില്ല. കുറേ നാളായിട്ട് പ്രശ്നം തന്നെ പ്രശ്നം..
മുനീറെ.. നിന്നെക്കൊണ്ടേ അതിനാവുള്ളൂ എന്ന പൊക്കലിൽ ഞാൻ വീണു പോയി എന്നതാണ് സത്യം.
