മുംബൈയിലെ ഓണം

Readers Ink

മുംബൈയിലെ ഓണം


ജനിച്ചു വളർന്ന നാട്, ഭാഷ, സംസ്ക്കാരം ഇടവഴികൾ, കൈതോടുകൾ, കുളിർ മഴകൾ... എല്ലാം പിന്നിലുപേക്ഷിച്ച് ഒരു ഘട്ടത്തിൽ ജീവിതത്തിൽ നിന്നും വേറൊരിടത്തേക്കെത്തപ്പെടുക! ശിഷ്ടകാലം അവിടെ ജീവിക്കുവാനുള്ള കരാറും ബന്ധവും വന്നുചേരുക.! ഇത്തരമൊരു പറിച്ചു നടൽ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്നതിനാൽ, മനസ്സു പാകപ്പെടാൻ കൂട്ടാക്കാതെ പിണങ്ങിനിന്നു.

വിവാഹ ശേഷം ഭർത്താവുമൊത്ത് മുംബൈയിലേക്കു ചേക്കേറിയത് ഒരോണക്കാലത്തായിരുന്നു. മതിലില്ലാ വീടുകളിൽ, തുറന്ന നാട്ടു മണങ്ങളിൽ, തെളിഞ്ഞ നീരുറവകളിൽ മാത്രം ലോകം കണ്ടിരുന്ന എന്നെ മുംബൈ ശ്വാസം മുട്ടിപ്പിടഞ്ഞ ഒരു മീനിനെപ്പോലെ വീർപ്പുമുട്ടിച്ചു.

മുംബൈയിലെ എൻ്റെ ആദ്യത്തെ ഓണം.

നാട്ടിൽ നിന്ന് വണ്ടി കയറിയെത്തിയ ഓണ സാധനങ്ങൾ, വാഴയിലയും ഉപ്പേരിയും പഴം നുറുക്കുമുൾപ്പെടെ മലയാളി സ്റ്റോറുകളിലൂടെ ഓണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നാട്ടിലെ ഓണത്തോട് ചേർന്നു നിന്ന് ഓണമൂട്ടി കടന്നുപോയി.


Related Articles