മിത്രവിന്ദ

Readers Ink

മിത്രവിന്ദ


ച്ചമരുന്നുകളുടെയും നല്ലെണ്ണയുടെയും ഗന്ധം അന്തരീക്ഷത്തിലെപ്പോഴും തങ്ങി നിൽക്കുന്ന ആ നഗരത്തിലേക്ക് വീണ്ടും വരേണ്ടി വരുമെന്ന് അവളൊരിക്കലും നിനച്ചിരുന്നില്ല. ആറു വർഷത്തെ ദാമ്പത്യത്തിനു മേൽ പവിത്രമിട്ട കൈയാൽ ബലിച്ചോറുരുട്ടി, എള്ളും പൂവുമിട്ട് നിളയിൽ മുങ്ങി നിവർന്ന നാൾ ആ നഗരത്തിനോടുള്ള അവസാന ബന്ധവും അവൾ അറുത്തുമാറ്റിയിരുന്നു. കഴിഞ്ഞ പത്തു വർഷമായി, കടിഞ്ഞൂൽ പ്രണയത്തിന്റെ ഓർമ്മകൾ കയ്ക്കുന്ന ആ നാടിനോടുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിചച്ച്, കുശലാന്വേഷണങ്ങളിൽ നിന്നെല്ലാം ഓടിയോളിച്ചു, ദൂരേയൊരു മഹാനഗരത്തിലെ ഒറ്റമുറി ഫ്ലാറ്റിൽ തന്റെ ജീവിതത്തെതളച്ചിടുകയായിരുന്നു അവൾ. ഇതിനിടയിൽ, ഏകാന്തത വല്ലാതെ അലട്ടിയപ്പോൾ പോലും അവിടേക്ക് തിരിച്ചു പോകണമെന്നോ പൂർവ്വജന്മത്തിലെന്ന പോലെ വിസ്‌മൃതിയിലാഴ്ന്ന ബന്ധങ്ങളെ പുനസ്ഥാപിക്കണമെന്നോ അവൾക്ക് തോന്നിയില്ല.

ഇതവളുടെ മാത്രമല്ല, അവന്റെയും ജന്മ നാടായിരുന്നല്ലോ. ഈയൊരു വരവിന്റെ ആവശ്യമുണ്ടായിരുന്നോ? ചാലിയാറിന് കുറുകെയുള്ള പാലം കടന്ന്, മത്സ്യചന്തകൾക്കിടയിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ അവൾ ആലോചിച്ചു. 'വി ആൾ നീഡ് എ ക്ലോഷർ'. എല്ലാം മറന്നുവെന്ന് എത്ര അഭിനയിച്ചാലും, ഇടയ്ക്കൊക്കെ തികട്ടി വരുന്ന ആത്മരോഷത്തെ ശമിപ്പിക്കുവാൻ ഈയൊരു യാത്ര ആവശ്യമാണ്. അവൾ സ്വയം ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. കളിമൺ പത്രങ്ങളും പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടകൾക്കരികെയുള്ള ഇടവഴിയുടെ തുടക്കത്തിൽ ഓട്ടോറിക്ഷ നിർത്തുവാൻ പറഞ്ഞു അവൾ പുറത്തേക്കൊന്നു നോക്കി. ഒരു മാറ്റവുമില്ല. വലിയ താന്നിമരങ്ങൾ അരികുപറ്റി നിൽക്കുന്ന അങ്ങിങ്ങായി ചളിക്കുണ്ടുകളുള്ള ആ ഇടവഴി ഇത്ര വർഷങ്ങൾക്കപ്പുറവും അതേ പോലെ നിലനിൽക്കുന്നത് അവളെ അത്ഭുതപ്പെടുത്തി.

ഓട്ടോറിക്ഷയിൽ നിന്നിറങ്ങി ആ ഇടവഴിയിലൂടെ അല്പം മുന്നോട്ട് നടന്നപ്പോഴേക്കും അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടായും നിൽക്കുന്ന പഴയ പരിചയക്കാരെ അവൾ കണ്ടു. അതിൽ പലരും അവളെ തിരിച്ചറിഞ്ഞു.


Related Articles