കുട്ടിക്കാലത്ത് എന്നോ ഒരിക്കല്‍ അടുത്തിരുത്തി കഥകള്‍ പറഞ്ഞുതരുമ്പോള്‍ ഞാന്‍ എന്റെ അമ്മമ്മയോട് ചോദിച്ചു. ഈ മരിച്ചുപോയി എന്നുപറയുന്നത് എങ്ങോട്ടു പോകുന്നേനാണ്.
കുറച്ചു നേരത്തെ നിശബ്ദതയ്ക്ക്‌ശേഷം തലയില്‍ വിരലോടിച്ചുകൊണ്ട് അമ്മമ്മ പറഞ്ഞു: 'ഇനി ഒരിക്കലും കാണാന്‍ പറ്റാത്ത ഒരിടത്തേക്ക് യാത്ര പോകുന്നതിനെയാണ് മരിച്ചു പോയി എന്നു പറയുക.'
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് എന്റെ അമ്മമ്മ, ഇനിഒരിക്കലും കാണാന്‍ പറ്റാത്ത ആ ഒരിടത്തേക്ക് യാത്ര പോയത്.
അമ്മമ്മ പറഞ്ഞുതന്നതിന്റെ ആഴം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ, കാഴ്ചയില്‍ നിന്ന് മറഞ്ഞുപോയെങ്കിലും എന്റെ ഉള്ളില്‍ അമ്മമ്മയും ഒപ്പം ചെലവഴിച്ച ഓരോനുറുങ്ങു നിമിഷങ്ങളും ഇപ്പോഴും ഒരു ലൂപ്പ് പോലെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
