ആരാവണം?
ആരായി??
വല്ലാത്തൊരു ചോദ്യമാണിത്.. ആരൊക്കെയോ ആവണമെന്നാഗ്രഹിച്ച് ആരുമല്ലാതായി പോയവര്‍ക്കിത് വല്ലാത്തൊരു ചോദ്യം തന്നെയാണ്.
എല്‍.പി സ്‌കൂള്‍ കാലഘട്ടത്തിലാണ് ഈയൊരു ചോദ്യത്തിന് ഒരു ആത്മാര്‍ഥതയുമില്ലാതെ ഉത്തരം പറയേണ്ടി വന്നിട്ടുള്ളത്. ചോദ്യം ചോദിച്ച ടീച്ചറിനോട് എഴുന്നേറ്റു നിന്ന് ഓരോരുത്തരായി അവരവരുടെ അംബീഷന്‍ പറയുമ്പോള്‍ ഞാനും എഴുന്നേറ്റ് പറയും. ചിലപ്പോള്‍ ടീച്ചറെന്ന്, മറ്റു ചിലപ്പോള്‍ ഡോക്ടറെന്ന്..
