മഴവള്ളം 

Readers Ink

മഴവള്ളം 


നോട്ടത്തിൽ ചെറിയൊരു പുഴ.
ഇടയ്ക്കിടെ ആകാശത്ത്
കതിന പൊട്ടിച്ചുകൊണ്ട്
മഴ നിർത്താതെ 
ചരിഞ്ഞു പെയ്യുന്നു.

ഞാൻ കടത്തിനോരത്ത് 
നനഞ്ഞുനിൽക്കുന്നു.
അവളാകട്ടെ മറുകരയിൽ 
കുടചൂടിയും.

കടത്തുകാരനെയും വള്ളത്തെയും 
കാണാനില്ല.

നോക്കിനിൽക്കേ മഴ
ഞങ്ങൾക്കിടയിൽ ഒരു
അവ്യക്തചിത്രം വരച്ചിടുന്നു.


Related Articles