മത്സ്യം

Readers Ink

മത്സ്യം


"മ്മേ, ശിരസ്സാകെ
മണ്ണു വന്നു മൂടുകയാണല്ലോ!"
മകനിൽ നിന്നും
മരണത്തിന്റെ ദൂത് പുറപ്പെടുന്നു.

ചൂണ്ടയിൽ കൊളുത്തിയ
മീനിന്റെ പിടച്ചിൽ പോലെ
ശ്വാസവായു തേടി
അവൻ വിളറി വീഴുന്നു.

തെളിവെള്ളത്തിൽ നീന്തിത്തുടിച്ച
ഉടലാകെയിപ്പോൾ മണൽത്തരികൾ.
മരണം നൃത്തമാടുമാ
നാടകശാലയിൽ
വിധിയറിയാത്തൊരു ബലിയാടായി
അവൻ നിൽക്കുന്നു.

ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് 
മരണം അവനെ ചാപ്പ കുത്തുന്നു.
അതിരുകളുടെ വെളിയിൽ
അവൻ ജീവനുവേണ്ടി കുതറുന്നു.


Related Articles