മരീചിക 

Readers Ink

 മരീചിക 


പണ്ടെപ്പോഴോ അബ്ദു പറഞ്ഞ വാക്കുകളാണ് അന്നാനിമിഷം എന്റെ അന്നനാളത്തിലൂടെ പാഞ്ഞു കയറിയത്. 'ലോകത്തിലെ ഏറ്റവും കഠിനമേറിയ വിളി അത് വിശപ്പിന്റേതാത്രേ'. അന്നത് കേട്ട് പരിഹസിക്കാൻ തോന്നിയ നിമിഷത്തെ നൂറുവട്ടം ശകാരിക്കാനെ തല്‍ക്കാലം ഇന്ന് നിർവാഹമുള്ളു. അല്ലെങ്കിലും എന്തിന് തന്നെ കുറ്റപ്പെടുത്തണം വലിയ വീട്ടിൽ ഉസ്മാൻ ഹാജിയുടെ മകൻ അത്തരമൊരു തമാശ കേട്ട് ചിരിച്ചതിൽ അത്ഭുതപ്പെടാനുണ്ടോ.....

"ഇയ്യിനി നിക്കണോന്നില്ല മൊയ്‌ദു. കടം കൊടുക്കണ ഏർപ്പാട് ഞാൻ നിർത്തി."

എത്ര നിർദാക്ഷണ്യത്തോടാണ് അബൂക്ക അത് പറഞ്ഞു നിർത്തിയത്. ഉള്ളൊന്ന് കാഞ്ഞു. വിശപ്പിന്റെ വിളി അൽപ്പം ഉച്ചത്തിൽ ആയിരിക്കുന്നു.

പുകഞ്ഞ് ചുരുങ്ങി വിരലിൽ നിന്നും ഊർന്നു വീഴാൻ നിൽക്കുന്ന ബീഡിക്കുറ്റിയെ വിരലുകൾക്കിടയിലേക്ക് ഒരിക്കൽ കൂടി ഒതുക്കി നിർത്തി.


Related Articles