മഞ്ഞിൽ സംഭവിക്കുന്നത്

Readers Ink

മഞ്ഞിൽ സംഭവിക്കുന്നത്


ഹൈറേഞ്ചിൽ
നീയുണ്ടെന്ന വിളിയിൽ
ഞാനെൻ്റെ ജിപ്‌സി
പായിക്കുന്നു.
എണ്ണതേച്ച
മുടിയുടെ വശ്യഗന്ധം
വായുവിൽ നിറയുന്നു.
പുലരിയെ പറത്തിവിടുന്ന
നിൻ്റെ ചിരിയിൽ
വഴിയോരക്കാഴ്ചകൾ തെളിയുന്നു.
നിൻ്റെ ചുണ്ടുകളിൽ നിന്നെന്ന പോലെ
വീണുടയുന്ന
മഞ്ഞുതുള്ളികളിൽ
ഞാൻ തണുക്കുന്നു.
കാറ്റിൽ പാടുന്ന മരങ്ങളെ
ഒരു കിളി
ബോണറ്റിലിരുന്ന്
സശ്രദ്ധം കേൾക്കുന്നു.
നിൻ്റെ
കണ്ണെയ്തുവിട്ട
നൃത്തം ചെയ്യുന്ന അമ്പ്
വണ്ടിയുടെ നെഞ്ചു തുളയ്ക്കുന്നു. 
വെളിച്ചത്തെ
കൊത്തിക്കുടിച്ച
ഇരുട്ടിനെ കാണാതാകുന്നു.
എന്നെ കാണാതാകുന്നു,
നിന്നെയും.

Summary: Radhakrishnan Edachery's poem, Manjil Sambhavikkunnath


Related Articles