മല്ലി

രച്ചുവട്ടിൽ നിറയെ അവളുടെ മുടിയായിരുന്നു. അതിൽ കരിയില കുടുങ്ങി ശ്വാസം മുട്ടി കിടക്കുന്നു. കാറ്റടിക്കുമ്പോൾ മുടികൾ ആ കുരുക്കിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കും, പരാജയം. മല്ലി നിലത്ത് വീണ മുടിയെടുത്ത് കൂട്ടിക്കെട്ടി കുപ്പിയിലടയ്ക്കും. എന്നിട്ട് ഒളിപ്പിച്ചു വയ്ക്കും. വർഷങ്ങളായുള്ള ശീലമാണ്.

"ഈ മാസത്തിൽ മഴ പെയ്യോ?"

ദയ, അമ്മ മല്ലിയോട് ചോദിച്ചു.

"ഇപ്പൊ എല്ലാ മാസത്തിലും മഴയുണ്ട്", എന്ന് മാത്രം മറുപടി പറഞ്ഞു മല്ലി വീടിനുള്ളിലേക്ക് കയറിപോയി. സന്ധ്യ ആയത് കൊണ്ട് പേടി കൂടി ദയയും പിന്നാലെ അകത്തേയ്ക്ക് ഓടി.


Related Articles