ഠപ് ....
ഠപ് ... ഠപ്.. ഠപ്
ബൂട്ടുകൾ മണ്ണിൽ ഉരയുന്ന ശബ്ദം ഉയർന്നു കേൾക്കുന്നു. സിമൻറ് പൂശാത്ത ഭിത്തിയുടെ ഓരത്ത് ചെവി ചേർത്ത് ഒച്ചവെയ്ക്കുന്ന പാദങ്ങളെ അവൾ കേട്ടു. പച്ചയും മെറൂണും കാക്കി നിറവും ഇടകലർന്ന കാടിൻ്റെ നിറമുള്ള കുപ്പായത്തെ അവൾ കണ്ടു. പല തവണ കേട്ടിട്ടും മറന്നു പോവുന്ന ഒലിവ് ഗ്രീൻ എന്ന പേര് ആ ചുണ്ടുകൾ മന്ത്രിച്ചിരുന്നു. അവളുടെ കുഞ്ഞ് ഹൃദയത്തിന്റെ മിടിപ്പ് ആ ശബ്ദങ്ങളിൽ അലിഞ്ഞില്ലാതായതു പോലെ തോന്നി.
അവൾ ഒൻപത് വയസ്സുകാരി ബൻജാര.
