സ്‌നേഹാക്ഷരങ്ങളുടെ മേല്‍വിലാസം

Readers Ink

സ്‌നേഹാക്ഷരങ്ങളുടെ മേല്‍വിലാസം


പ്രിയപ്പെട്ട രാമകൃഷ്ണന്,

സുഖം തന്നെ എന്നു കരുതുന്നു. കത്തെഴുതാനുള്ള വിദ്യ ഒന്നു വെറുതെ പരീക്ഷിച്ചു നോക്കിയതാണ്. 'വാരാണസി' നോവലില്‍ എം. ടി എഴുതിയതു പോലെ കത്തെഴുത്ത് ഇന്ന് ഒരു അദ്ഭുതവിദ്യയായി മാറിയിരിക്കുന്നുവല്ലോ. ഈ കത്ത് ഇന്‍ലാന്റില്‍ അല്ല എഴുതുന്നത്. പേനകൊണ്ട് പേപ്പറില്‍ എഴുതാനുള്ള സിദ്ധിയെല്ലാം വഴിമാറി പോയി. കമ്പ്യൂട്ടറില്‍ മാത്രം വല്ലതും എഴുതും. പേനയും കടലാസും കൊണ്ട് വന്ന് ആരെങ്കിലും രണ്ടുവരി എഴുതാന്‍ പറഞ്ഞാല്‍ ശരിക്കും കുഴങ്ങിയതു തന്നെ. ഒന്ന്, എഴുത്തുവരികള്‍ ചന്തമില്ലാതെ വളഞ്ഞുപോകും. രണ്ടാമത്, എഴുതാതെ എഴുതാതെ അക്ഷരങ്ങള്‍ മരുന്നുകുറിപ്പടികള്‍ പോലെ ആയി തുടങ്ങി. ആര്‍ക്കും മനസ്സിലാകില്ല. രണ്ടും വലിയ പോരായ്മയാണ്.

കുറച്ചുകാലം മൊബൈല്‍ഫോണില്‍ കുത്തിപ്പിടിച്ചിരുന്ന് എഴുതുന്ന ഒരു ശീലമുണ്ടായിരുന്നു. കണ്ണ് വേദന, കഴുത്ത് വേദന എന്നിവയൊക്കെ സ്ഥിരമായി വരുന്നത് കൊണ്ട് അതുനിര്‍ത്തി. ഇപ്പോള്‍ ചെറിയ അക്ഷരങ്ങള്‍ വായിക്കാനും കമ്പ്യൂട്ടറും ഫോണുമെല്ലാം ഉപയോഗിക്കാനും കണ്ണട വേണമെന്നായിട്ടുണ്ട്. 46-കാരന്‍ 'യുവാവിന്' ഇതൊക്കെ വേണമായിരിക്കും. എന്നാല്‍ മറ്റ് കാഴ്ചകള്‍ക്കൊന്നും പ്രശ്‌നമില്ലാട്ടോ.


Related Articles