പൂക്കളിലേയ്ക്ക് നീളുന്ന വള്ളികള്‍

Readers Ink

പൂക്കളിലേയ്ക്ക് നീളുന്ന വള്ളികള്‍


പാടങ്ങള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ടാര്‍റോഡിന്റെ നേര്‍വരയില്‍ നിന്നടര്‍ന്നുവീണതു പോലെയാണാ ചെമ്മണ്‍പാത. കുറെദൂരം സമാന്തരമായി താഴേയ്ക്കിറങ്ങിപ്പോയിട്ട്, പടര്‍പ്പുമൂടിയൊരു ചെറുചതുപ്പിനെ നെടുകെ പിളര്‍ത്തി, റബര്‍മരങ്ങള്‍ക്കിടയിലേയ്ക്ക് നൂണുകയറി പ്രധാനറോഡില്‍ നിന്നതകന്നു പോകുന്നു. കാര്‍ ഇരച്ചും കിതച്ചും കയറുന്ന പാതയ്ക്കിരുപുറവും പിന്നെ പൊന്തക്കാടുകളും കാട്ടുപൂങ്കുലകളും തണലുമാണ്.

'ഒറ്റമകളാണ്. ഒട്ടും കുറയില്ല, ..ങ്കിലും നമ്മടെ ഡിമാന്റ് പറേണം' മൂന്നാന്‍ ഓര്‍മ്മിപ്പിച്ചു.

അമ്മ ഒന്നിരിത്തിമൂളുകയും അച്ഛന്‍ റബ്ബര്‍മരങ്ങള്‍ തീര്‍ത്ത പ്രകാശസുഷിരങ്ങളിലേയ്ക്ക് നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു.

'അച്ഛന്‍ അമ്മേ കല്ല്യാണം കഴിക്കുമ്പോ സ്ത്രീധനം വാങ്ങീരുന്നോ?'


Related Articles