കോരന്റെ കടത്ത് തോണി അക്കരെയാണ്.
'ഈ പെരുമഴയത്തിനി ഓന്‍ വരുവോ..?'
നാവിനടിയിലെ കുഴിയില്‍ ഇറങ്ങിയ ഉമിനീര് കുടിച്ച് കേശവന്‍ ഒന്നുകൂടെ ഉച്ചത്തില്‍ കൂവി. കല്ലുപോലെ കനത്തു പെയ്യുന്ന മഴയില്‍ കൂവലിന് ഒരു പരിഹാസ ചിരിയെന്ന പോലെ ഇടിവെട്ടി. കേശവന്‍ നിര്‍ത്തുന്ന മട്ടില്ല ഒരു നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ അയാള്‍ വീണ്ടും വീണ്ടും കൂവി.
'എന്റെ കേശവോ, ആ പെണ്ണ് ഈ നേരം പൊലര്‍ത്തൂല പേറ്റു നോവ് പെണ്ണിന്റെ ചങ്കില് എത്തിനില്‍ക്കാ.. ആസ്പത്രി കൊണ്ടോണം.' അയല്‍പക്കത്തെ ലീല മാറിലൊരു തോര്‍ത്തും ഇട്ട് ഇരുട്ടിലൂടെ ഓടിവന്ന് ശ്വാസം വിടാതെ പറഞ്ഞു.
