ദിസ് ഈസ് ബിസിനസ്...

Readers Ink

ദിസ് ഈസ് ബിസിനസ്...


രണ്ടാം ശനിയാഴ്ച ഓഫീസ് അവധി ആയതിനാല്‍ വീട്ടില്‍ പോകാറാണ് പതിവ്. പക്ഷേ ഇത്തവണ നാട്ടില്‍ പനി പടര്‍ന്നു പിടിക്കുന്നതിനാലും വീട്ടുകാര്‍ക്കും പനിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതിനാലും വീട്ടിലേക്ക് ചെല്ലേണ്ടെന്ന് അമ്മയുടെ ഉത്തരവ് വന്നു. റൂമില്‍ ഒറ്റക്ക് ചൊറിയും കുത്തി ഇരിക്കാന്‍ മടിച്ച് ഒന്ന് കറങ്ങാമെന്ന് തീരുമാനിച്ചു.

പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ നാട്ടുകാരനായ ഒരു ചേട്ടന്‍ അധികമാരും എക്‌സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത ഒരു ഹിഡന്‍ സ്പോട്ട് പറഞ്ഞു തന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി രണ്ടു പൊറോട്ടയും മുട്ടക്കറിയും കഴിച്ചു നേരെ വണ്ടി വിട്ടു.

മെയിന്‍ റോഡില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ കാട്ടുവഴിയിലൂടെ വണ്ടി ഓടിച്ചു സ്ഥലത്തെത്തി. ആരുടേയും ഒരു അനക്കവുമില്ല. ആകെയുള്ളത് ചില പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം മാത്രം. ബൈക്ക് ഒരു വശത്ത് ഒതുക്കി മുന്നില്‍ കണ്ട വഴിയിലൂടെ നടക്കാന്‍ തുടങ്ങി. മുളയും തടിയും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ ഒരു പാലം കയറി അങ്ങേ തലയ്ക്കല്‍ എത്തിയപ്പോ ദേ ഇരിക്കുന്നു രണ്ടു കമിതാക്കള്‍! അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായതിന് അവരെന്നെ സൂക്ഷിച്ചു നോക്കി. അവരെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടത്തം തുടര്‍ന്നു.


Related Articles